ഗാന്ധി ദർശൻ പുരസ്കാര സമർപ്പണം

Wednesday 22 May 2024 2:34 AM IST

കൊല്ലം: കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ 9-ാമത് ഗാന്ധിയൻ പുരസ്‌കാരത്തിന് അർഹനായ കെ.പി.സി.സി മുൻ പ്രസിഡന്റ് സി.വി.പത്മരാജന് അവാർഡ് നൽകുന്ന ചടങ്ങ് ഡി.സി.സി.ഹാളിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു . 92-ാം വയസിലും അച്ചടക്കത്തോടെ പാർട്ടി പ്രവർത്തനം നടത്തുന്ന സി.വി.പത്മരാജൻ കോൺഗ്രസുകാർക്ക് ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി.കബീർ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, പി.രാജേന്ദ്രപ്രസാദ്, കെ.സി.രാജൻ, ബിന്ദുകൃഷ്ണ, എ.എ.അസീസ്, കെ.എ.ചന്ദ്രൻ , പരശുവയ്ക്കൽ രാധാകൃഷ്ണൻ, എം.വി.ഹെൻറി, സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement