ഹജ്ജ് യാത്രയയപ്പ്

Wednesday 22 May 2024 2:56 AM IST


പരപ്പനങ്ങാടി : കേയി കുടുംബ സമിതി പരപ്പനങ്ങാടി ചാപ്റ്റർ കേയീസ് ഹൗസിൽ ഹജ്ജ് യാത്രയയപ്പും പുസ്തക സമർപ്പണവും നിർവഹിച്ചു. കിഴക്കിനിയകത്ത് അബ്ദുള്ള നഹ സംഗമം ഉദ്ഘാടനം ചെയ്തു.
സി.പി. അയ്യൂബ് കേയി അദ്ധ്യക്ഷത വഹിച്ചു. കേയി കുടുംബാംഗമായ ഡോ. മൻസൂർ കുരിക്കൾ രചിച്ച " ഈ തലയല്ല ആ തല" എന്ന ഗ്രന്ഥം നഹാസ് എച്ച്.ആർ മാനേജർ സി.പി. സക്കരിയ്യ കേയിയും കേയി കുടുംബ കാരണവർ മുഹമ്മദ് കുട്ടിയും ചേർന്ന് സദസിന് സമർപ്പിച്ചു. കേയീസ് വനിത വിഭാഗം അദ്ധ്യക്ഷ ഫാത്തിമ അബി പുസ്തകം ഏറ്റുവാങ്ങി.
ഡോ. ഫാത്തിമ ജാസിറ , സുഹറ സുബൈർ കേയി , ഷാഹിദ് എന്നിവർ സംസാരിച്ചു. ഈസ അൻസൽ ഖിറാഅത്ത് നടത്തി. പി.വി. അബ്ദുൽ നാസിർ കേയി സ്വാഗതവും പി. വി. ഹക്കിം കേയി നന്ദിയും പറഞ്ഞു.

Advertisement
Advertisement