ക്വാളിഫയറിൽ അയ്യരുകളി,​ ഫൈനലി കൊൽക്കത്ത

Wednesday 22 May 2024 4:40 AM IST
ipl

ഐ.പി.എൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ

ക്വാളിഫയർ 1ൽ ഹൈദരാബാദിനെ കീഴടക്കി

അഹമ്മദാബാദ്: ഐ.പി.എൽ പതിനേഴാം സീസണിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നരേന്ദ്ര മോദിസ്‌റ്റേഡിയത്തിൽ നടന്ന ക്വാളിഫയർ 1ൽ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത ഫൈനലിലേക്ക് ടിക്കറ്റെടുത്ത്. തോറ്റെങ്കിലും ഹൈരദാബാദിന്റെ ഫൈനൽ സാധ്യതഅവസനിച്ചിട്ടില്ല. എലിമനേറ്റർ വിജയികളുമായി 24ന് നടക്കുന്ന ക്വാളിഫയർ 2ൽ വിജയിക്കാനായാൽ അവർക്ക് ഫൈനലിൽ എത്താം.

ഇന്നലെ ഹൈദരാബാദിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ആധികാരിക ആധിപത്യം നേടിയാണ് കൊൽക്കത്ത ഫൈനലുറപ്പിച്ചത്. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് 19.3​ ​ഓ​വ​റി​ൽ​ 159​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ ​മറുപടിക്കിറങ്ങിയ കൊൽക്കത്ത 13.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.

അയ്യരുകളി

ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയെ ക്യാപ്ടൻ ശ്രേയസ് അയ്യരും (പുറത്താകാതെ 24 പന്തിൽ 58)​,​ വെങ്കിടേഷ് അയ്യരും (പുറത്താകാതെ 28 പന്തിൽ 51)​ അർദ്ധ സെഞ്ച്വറികളുമായി അനായാസം വിജയലക്ഷ്യത്തിലെത്തിച്ചു. ഇരുവരും തകർക്കപ്പെടാത്ത 3-ാം വിക്കറ്റിൽ 44 പന്തിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണ‌ർമാരായ റഹ്മാനുള്ല ഗുർബാസും (23)​,​ സുനിൽ നരെയ്നും (21)​ കൊൽക്കത്തയ്ക്ക് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 20 പന്തിൽ 44 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.കമ്മിൻസും നടരാജനും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പർ സ്റ്റാർക്ക്

നേരത്തേ രാ​ഹു​ൽ​ ​ത്രി​പാ​ഠി​ക്കും​ ​(​ 35​ ​പ​ന്തി​ൽ​ 55​)​​,​​​ ​ഹെ​ൻ​റി​ച്ച് ​ക്ലാ​സ്സ​നും​ ​(32​)​​,​​​ ​ക്യാ​പ്ട​ൻ​ ​പാ​റ്റ് ​ക​മ്മി​ൻ​സി​നും​ ​(30​)​​​ ​ഒ​ഴി​കെ​ ​ഹൈ​ദ​രാ​ബാ​ദ് ​ബാ​റ്റ​ർ​മാ​ർ​ക്കാ​ർ​ക്കും​ ​പി​ടി​ച്ച് ​നി​ൽ​ക്കാ​നാ​യി​ല്ല.​ ​
ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദി​നെ​ ​ഞെ​ട്ടി​ച്ച് ​ട്രാ​വി​സ് ​ഹെ​ഡി​നെ​ ​(0​)​​​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​സ്റ്റാ​ർ​ക്ക് ​കൊ​ൽ​ക്ക​ത്ത​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി.​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യെ​ ​(3​)​​​ ​വൈ​ഭ​വ് ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​റ​സ്സ​ലി​ന്റെ​ ​കൈ​യി​ൽ​ ​ഒ​തു​ക്കി.​
​നി​തീ​ഷി​നെ​യും​ ​(9​)​​,​​​ ​ഷ​ഹ​ബാ​സി​നേ​യും​ ​(0​)​​​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളി​ൽ​ ​പു​റ​ത്താ​ക്കി​ ​സ്റ്റാ​ർ​ക്ക് ​ഹൈ​ദ​രാ​ബാ​ദി​നെ​ 39​/4​ ​എ​ന്ന​ ​നി​ല​യി​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​ക്ലാ​സ്സ​നും​ ​ത്രി​പാ​ഠി​യും​ 37​ ​പ​ന്തി​ൽ​ 62​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ഹൈ​ദ​രാ​ബാ​ദി​നെ​ 100​ ​ക​ട​ത്തി.​ ​ക്ലാ​സ്സ​ൻ​ ​പു​റ​ത്താ​യ​തോ​ടെ​ ​വീ​ണ്ടും​ ​അ​വ​‌​ർ​ ​ത​ക​ർ​ന്നു.​ ​അ​വ​സാ​ന​ ​വി​ക്ക​റ്റി​ൽ​ ​വി​ജ​യ​കാ​ന്ത് ​വി​യ​സ്കാ​ന്തി​നെ​ ​(​പു​റ​ത്താ​കാ​തെ​ 7​)​ ​കൂ​ട്ടു​പി​ടി​ച്ച് ​ക​മ്മി​ൻ​സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ 150​ ​ക​ട​ത്തി.​ ​സ്റ്റാ​ർ​ക്ക് 3​ഉം​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ 2​ ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.

Advertisement
Advertisement