​​​​​​​എലൈറ്റ് ഡിവിഷൻ ലീഗിന് തുടക്കം

Wednesday 22 May 2024 4:43 AM IST

തിരുവനന്തപുരം: എലൈറ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ മത്സരത്തിൽ

കേരള പൊലീസ് ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ തോൽപ്പിച്ചു . 10 ഗസ്റ്റ് കളിക്കാർ ഇറങ്ങിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൊലീസിനു മുന്നിൽ നിഷ്പ്രഭരായിപ്പോയി.പൊലീസിനായി സജീഷ് 2 ഗോൾ നേടി. ഫിറോസാണ് ആറാം മിനിട്ടിൽ പൊലീസിന്റെ ഗോൾ അക്കൗണ്ട് തുറന്നത്.

Advertisement
Advertisement