റൊണാൾഡോ യൂറോയ്ക്ക്

Wednesday 22 May 2024 4:45 AM IST

ലീസ്ബൺ: കരിയറിലെ ആറാം യൂറോ കപ്പിൽ ബൂട്ടുകെട്ടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാൾഡോ. അടുത്ത മാസം തുടങ്ങുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിൽ 39കാരനായ റൊണാൾഡോയേയും കോച്ച് റോബർട്ടോ മാർട്ടിനസ് ഉൾപ്പെടുത്തി. റൊണാൾഡോയുടെ കരിയറി 11-ാംമേജർ ടൂർണമെന്റാണിത്.സൗദി ക്ലബായ അ നസറിന്റെ താരമായ റോണോയാണ് അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതുമായ താരം. 41 കരാനയാ പെപ്പേയും ടീമിലുണ്ട്.

Advertisement
Advertisement