'കാഴ്ചകൾക്കുമപ്പുറം ' വനിതാ സംഗമം

Thursday 23 May 2024 12:39 AM IST
കാഴ്ചകൾക്കുമപ്പുറം തണൽ വനിതാസംഗമത്തിൽ ചെയർമാൻ ഡോ. ഇദ്രിസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

നാദാപുരം: എടച്ചേരി തണൽ അങ്കണത്തിൽ 'കാഴ്ചകൾക്കുമപ്പുറം' വനിതാ സംഗമം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ ഡോ. ഇദ്രിസ് മുഖ്യപ്രഭാഷണം നടത്തി. അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരം, കുറ്റ്യാടി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ എഴുന്നൂറോളം സന്നദ്ധ വനിതാ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. തണലിൽ നിന്ന് വിട പറഞ്ഞവർക്കുള്ള അനുസ്മരണം, തണൽ കുടുംബാംഗങ്ങളുടെ കലാവിരുന്ന് എന്നിവ നടന്നു. സ്വാഗത സംഘം ചെയർമാൻ മൂസ കുറുങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷാജഹാൻ, ഇല്യാസ് തരുവണ, ടി.ഐ. നാസർ, കെ.വി. റംല, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement