ശ്രീ വാസുദേവാശ്രമം സ്കൂൾ 60ാം വാർഷികം

Thursday 23 May 2024 12:45 AM IST
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ

മേപ്പയ്യൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 60ാം വാർഷികാഘോഷം 24 മുതൽ 27 വരെ നടക്കും.

ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ യു.കെ.കുമാരൻ മുഖ്യാതിഥിയാവും. ഗാനരചയിതാവ് നിധീഷ് നടേരി പൂർവാദ്ധ്യാപക- വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് , ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിക്കും. യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, പ്രതിഭകൾക്ക് ആദരം, കലാപരിപാടികൾ എന്നിവ നടക്കും. പരിമിതികൾ മറികടന്ന് അക്കാഡമിക് രംഗത്ത് മികവിന്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ കെ.ടി.രമേശൻ പറഞ്ഞു.

Advertisement
Advertisement