മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബിജു പ്രഭാകർ കെഎസ്‌ഇബി ചെയ‌ർമാൻ, ഐഎഎസ് തലപ്പത്ത് മാറ്റം

Wednesday 22 May 2024 6:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉന്നതതലത്തിൽ അഴിച്ചുപണി നടത്തി സർക്കാർ. ആരോഗ്യവകുപ്പ് സെക്രട്ടറിയായ എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ ചുമതലയിൽ നിയമിച്ചു.

കെ എസ് ഇ ബി ചെയർമാനായ രാജൻ ഖോബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി തിരിച്ചെത്തി. കെഎസ്ഇബി ചെയർമാനായി ബിജു പ്രഭാകറിനെ നിയമിച്ചു. തൊഴിൽ നൈപുണ്യ വികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ.വാസുകിയ്‌ക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി.

Advertisement
Advertisement