വിവരാവകാശ ശില്പശാല

Thursday 23 May 2024 12:00 AM IST

കൊച്ചി: ചാവറ കൾച്ചറൽ സെന്റർ, ആർ.ടി.ഐ കേരള ഫെഡറേഷൻ, പ്രവാസി ലീഗൽ സെൽ, ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 25ന് രാവിലെ 10.30ന് വിവരാവകാശ ശില്പശാലയും ഡി.ബി. ബിനു എഴുതിയ വിവരാവകാശ നിയമം എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും നടക്കും. ചാവറ കച്ചറൽ സെന്ററിൽ നടക്കുന്ന ശില്പശാല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി. ബിനു ഉദ്ഘാടനം ചെയ്യും. ആർ.ടി.ഐ. കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അദ്ധ്യക്ഷത വഹിക്കും. എസ്. എച്ച്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ജയിംസ് വി. ജോർജ്, സുപ്രീംകോടതി അഭിഭാഷകൻ ജോസ് എബ്രഹാം, അഡ്വ. ജി. കിരൺ എന്നിവർ ക്ലാസ് നയിക്കും.

Advertisement
Advertisement