ജൈവ വൈവിദ്ധ്യ ദിനാചരണം

Thursday 23 May 2024 12:08 AM IST
ഒപ്പുമരം പരിപാടി പ്രശസ്ത സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: പടന്ന വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജൈവ വൈവിദ്ധ്യ ദിനം ആചരിച്ചു. ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒപ്പുമരം പരിപാടി പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പടന്ന പഞ്ചായത്ത് മെമ്പർ പി. പവിത്രൻ, സ്കൂൾ മാനേജർ ടി.എം.സി. കുഞ്ഞബ്ദുള്ള, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ സി. പ്രമോദ്, ഹെഡ്മാസ്റ്റർ എം.സി. ശിഹാബ്, പി.ടി.എ. വൈസ് പ്രസിഡന്റ് രദീപ് കാനങ്കര, ഇ.പി. പ്രകാശൻ, ഇബ്രാഹിം തട്ടാനിച്ചേരി, സീനിയർ അദ്ധ്യാപകൻ വി.കെ.പി. അബ്ദുൾ ജലീൽ, സ്റ്റാഫ് സെക്രട്ടറി ടി. വിനീത്, മദർ പി.ടി.എ. പ്രസിഡന്റ് എം. ഹാജ്റ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement