ഗുരുദേവ കൃതി പഠനക്ലാസ്സ്

Thursday 23 May 2024 12:19 AM IST

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയിൽ ദിശ 2024 ന്റെ ഭാഗമായി നടത്തിയ ഗുരുദേവകൃതികളുടെ പഠനക്ലാസ്സ് ആലുവ ശ്രീ നാരായണക്ലബ്ബ് അസി. സെക്രട്ടറി യു.ലാലൻ നയിച്ചു. ശാഖ പ്രസിഡന്റ്‌-ഇൻ-ചാർജ് കെ.ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരുവപ്പാറ ശാഖാസെക്രട്ടറി സുനിൽ അരുവാപ്പാറ കുടുംബയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠനക്ലാസ്സ് നയിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്,​ ഒ.കെ. സോമൻ, ജാൻസി ഷിബു, നീതു രഞ്ജിത്ത്, എം.കെ. ശ്യാമള എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച്ച ക്യാമ്പ് സമാപിക്കും. ശനിയാഴ്ച കുട്ടികൾക്കായി ഉല്ലാസ യാത്രയും ഉണ്ടായിരിക്കും.

Advertisement
Advertisement