കെ.സി. സ്മിജന് നെഹ്‌റു കൾച്ചറൽ സൊസൈറ്റി പുരസ്കാരം

Thursday 23 May 2024 4:30 AM IST

കൊച്ചി: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജന്. വിവിധ മേഖലകളിൽ സി.കെ.ആശ എം.എൽ.എ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മീനമ്പലം സുരേഷ്, ടി​.എസ്. ബിനുകുമാർ, ഈഞ്ചപ്പുരി സന്തു, അനിൽ തോമസ് എന്നിവരും അവാർഡിന് അർഹരായി. 27ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ മന്ത്രി ജെ.ചിഞ്ചുറാണി അവാർഡ് സമർപ്പിക്കുമെന്ന് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീർ അറിയിച്ചു.

21വർഷമായി കേരളകൗമുദി ലേഖകനായി പ്രവർത്തിക്കുന്ന സ്മിജൻ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.ജെ.യു ദേശീയഎക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്. ആലുവ എടയപ്പുറം കണ്ണിപ്പറമ്പത്ത് കെ.കെ.ചെല്ലപ്പന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: സരിത (ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ്, മിൽമ, ഇടപ്പള്ളി). മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ.

Advertisement
Advertisement