നോർവേ അംബാസഡർ കുഫോസ് സന്ദർശിച്ചു

Thursday 23 May 2024 12:26 AM IST

കൊച്ചി: നോർവേ അംബാസഡർ മേ-എലിൻ സ്റ്റീനർ കുഫോസ് സന്ദർശിച്ചു. നൂതന മത്സ്യബന്ധന രീതികളിൽ പരിശീലനം നൽകി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് നോർവേ പിന്തുണ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ, ഇൻഡോ-നോർവേ അക്കാഡമിക് സഹകരണത്തിന്റെ രജിസ്ട്രാറും നോഡൽ ഓഫീസറുമായ ഡോ. ദിനേശ് കൈപ്പിള്ളി,​ ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ഡെയ്‌സി സി. കാപ്പൻ, ഡോ. എസ്. സുരേഷ് കുമാർ, ഡോ. എം.കെ.സജീവൻ, ഡോ. ഇ.എം. അഫ്സൽ, ഡോ. സുഭാഷ് ചന്ദ്രൻ, ഡോ. അനു ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement