പൗർണ്ണമിക്കാവിൽ ഇന്ന് നടതുറക്കും

Thursday 23 May 2024 4:32 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീദേവി ക്ഷേത്രത്തിൽ പൗർണ്ണമിയായ ഇന്ന് നടതുറക്കും. ഇന്നു രാവിലെ നാലര മുതൽ രാത്രി പത്തര മണി വരെ നട തുറന്നിരിക്കും. ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹം ഇന്ന് പീഠത്തിൽ ഇരുത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

23 അടി ഉയരമുള്ള ആദിപരാശക്തിയുടെയും വാഹനമായ സിംഹത്തിന്റെയും വിഗ്രഹം ഇന്നലെ നടയ്ക്കിരുത്തി. ജയ്പൂരിലാണ് 16 അടി നീളവും 9 അടി ഉയരവുമുള്ള സിംഹവിഗ്രഹം മാർബിളിൽ കൊത്തിയെടുത്തത്. ഇന്ന് ഉച്ചക്ക് 3ന് ഭക്തിഗാനസുധ, 4ന് കോൽക്കളി തിരുവാതിര, 5ന് സെമി ക്ലാസിക്കൽ ഡാൻസ്, 6ന് കളരിപ്പയറ്റ്, 7.30ന് നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.

Advertisement
Advertisement