അഡ്വ. കെ. ജി. അനിൽകുമാർ ഗുഡ്‌വിൽ അംബാസഡർ

Thursday 23 May 2024 1:54 AM IST
അഡ്വ. കെ. ജി. അനിൽകുമാർ ഗുഡ്‌വിൽ അംബാസഡർ

കൊച്ചി​: ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ (എൽ.എ.സി​.ടി​.സി​) സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അഡ്വ. കെ. ജി. അനിൽകുമാറിനെ ഗുഡ്‌വിൽ അംബാസഡറായി ഔദ്യോഗികമായി​ പ്രഖ്യാപി​ക്കും. നി​രവധി​ വി​ശി​ഷ്ട വ്യക്തി​കൾ ചടങ്ങി​ൽ സംബന്ധി​ക്കും. ഇന്ത്യയും മിഡിൽ ഈസ്റ്റും മറ്റ് 33 എൽ.എ.സി​ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ഐ.സി​.എൽ ഫിൻകോർപ്പിന്റെ നിരന്തര ശ്രമങ്ങളെ കൂടുതൽ ശക്തി​പ്പെടുത്തുന്നതാണ് അഡ്വ. കെ.ജി. അനിൽകുമാറിന്റെ നിയമനം.

അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങൾ കൂട്ടിയുറപ്പിക്കുന്നതിൽ ഐ.സി​.എൽ ഫിൻകോർപ്
സി​.എം.ഡി​ കെ. ജി. അനിൽ കുമാർ കൈക്കൊണ്ട ശക്തമായ തീരുമാനങ്ങളെ
ഇന്ത്യ, ക്യൂബ തുടങ്ങി​യ നിരവധി എൽ.എ.സി​ ഗവൺമെന്റുകളും അംഗീകരിച്ചു. ക്യൂബയുമായുള്ള ഇന്ത്യയുടെ
വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Advertisement
Advertisement