ഡി സ്‌പേസ്  സോഫ്റ്റ് വെയർ  വികസനകേന്ദ്രം തിരുവനന്തപുരത്ത്

Thursday 23 May 2024 1:46 AM IST
ഡി സ്പേസ് ഇന്ത്യ സോഫ്ട് വെയർ ആൻഡ് ടെക്‌നോളജീസി​ന്റെ തിരുവനന്തപുരത്തെ സോഫ്ട്വെയർ വികസനകേന്ദ്രത്തി​ന്റെ ഉദ്ഘാടന ചടങ്ങി​ൽ മന്ത്രി​ പി​.രാജീവ് സംബന്ധി​ക്കുന്നു

തിരുവനന്തപുരം: ഡി സ്പേസ് ഇന്ത്യ സോഫ്റ്റ് വെയർ ആൻഡ് ടെക്‌നോളജീസി​ന്റെ സോഫ്റ്റ് വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചു.

ഐ.ടി. വൈദഗ്ദ്ധ്യം പ്രാദേശികമായി ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്ഥാപനം തിരുവനന്തപുരത്ത് വരുന്നത്. ഡി സ്‌പെയ്‌സിന്റെ ഡെവലപ്മെന്റ് ടീമിനെ കൂടുതൽ വിപുലമാക്കുകയും വർഷാവസാനത്തോടെ സേവനങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുകയും ലക്ഷ്യമാണ്.

ഡി സ്‌പേസി​ലേക്ക് മി​കച്ച തൊഴിൽ വൈദഗ്ദ്ധ്യമുള്ള വരെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡി സ്‌പേസ് ഇന്ത്യ എസ് ആൻഡ് ടി​ എം.ഡി ഫ്രാങ്ക്‌ളിൻ ജോർജ് പറഞ്ഞു

കേരള സർക്കാരിൽ നി​ന്നുള്ള പൂർണ പിന്തുണയും സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങി​ൽ സംബന്ധി​ച്ചു.

കമ്പനി​ തുടക്കത്തിൽ ഇരുപത്തഞ്ചംഗ വിദഗ്ദ്ധ ജീവനക്കാരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.

വൈയക്തികമായ ആവശ്യങ്ങൾ അതിവേഗം പരിഹരിച്ചു നൽകുന്ന സ്റ്റിമുലേഷൻ സോഫ്റ്റ് വെയറുകൾ ആഗോളതലത്തിൽ വികസിപ്പിച്ചു നൽകുന്ന ഡി സ്‌പെയ്‌സ് സാങ്കേതിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് .

ലോകമെമ്പാടുമായി രണ്ടായിരത്തി അറുന്നൂറ് ജീവനക്കാരുള്ള ഡി സ്‌പെയ്‌സിന്റെ ഹെഡ്ക്വാർട്ടർ സ്ഥിതി ചെയ്യുന്നത് ജർമ്മനിയിലെ പെയ്ഡർബോണിലാണ്. യു എസ് എ, യുകെ, ഫ്രാൻസ്, ജപ്പാൻ, ചൈന, ക്രൊയേഷ്യ, കൊറിയ, ഇൻഡ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രാദേശിക കമ്പനികളിലൂടെയാണ് ഡി സ്‌പെയ്‌സ് പ്രവർത്തി​ക്കുന്നത്.

ഫോൺ​: +91 471 241 4100 www.dspace.in



Advertisement
Advertisement