കൊച്ചി- ദോഹ വിമാന സർവീസുകളുമായി ആകാശ എയർ

Thursday 23 May 2024 1:49 AM IST
AK

കൊച്ചി: ആകാശ എയർ കൊച്ചിക്കും ദോഹയ്ക്കുമിടയിൽ മുംബയ് വഴി 4 പ്രതിവാര വൺസ്‌റ്റോപ്പ് വിമാന സർവീസുകൾ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളിൽ കൊച്ചിക്കും ദോഹയ്ക്കുമിടയിൽ വിനോദസഞ്ചാരം മികച്ച തോതിൽ നടന്നു വരികയാണ്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലയ്ക്ക് ഈ കുതിപ്പ് നൽകുന്നത്.

ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് മുംബയ് വഴിയുള്ള കൊച്ചി ദോഹ വിമാന സർവീസുകൾ. 2022 ഓഗസ്റ്റിൽ ആരംഭിച്ച ആകാശ എയർ 80 ലക്ഷം യാത്രക്കാർക്ക് സേവനം നൽകി കഴിഞ്ഞു. ദോഹ (ഖത്തർ), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡൽഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വിമാന സർവീസുകൾ നടത്തി വരുന്നു. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആൻഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവൽ ഏജന്റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Advertisement
Advertisement