കേന്ദ്രത്തിന് റി​സർവ് ബാങ്കി​ന്റെ 2.11 ലക്ഷം കോടി 

Thursday 23 May 2024 4:53 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്കിലുള്ള അധിക പണത്തിൽ 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് നൽകാൻ അനുമതി. കേന്ദ്ര സർക്കാരിന്റെ 2024 - 25 വർഷത്തെ ഇടക്കാല ബഡ്‌ജറ്റിൽ റിസർവ് ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലാഭവിഹിതമായി 1.02 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് ധനമന്ത്രി​ പറഞ്ഞത്. മുൻവർഷം 86,416 കോടി രൂപയാണ് സർക്കാരിന് നൽകിയത്.

റി​സർവ് ബാങ്കി​ന്റെ പണം ലഭി​ക്കുന്നതോടെ കഴി​ഞ്ഞ സാമ്പത്തി​ക വർഷത്തെ കേന്ദ്രത്തിന്റെ ധനക്കമ്മി​ 0.4% കുറയും. കണ്ടിൻജൻസി റിസ്‌ക് കരുതൽ തുക 6%ൽ നിന്ന് 6.5% ആയി ഉയർത്താനും റി​സർവ് ബാങ്ക് ബോർഡ് അനുമതി നൽകി.

Advertisement
Advertisement