അബ്ദുൽസലീമിനെ നാട്ടുകൂട്ടം ആദരിച്ചു

Thursday 23 May 2024 12:16 AM IST
പുരസ്കാരം നേടിയ അബ്ദുൽ സലീമിനെ മുക്കം നഗരസഭ കൗൺസിലർ പി.ജോഷില ഉപഹാരം നൽകി ആദരിക്കുന്നു

മുക്കം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ബ്രോൻസ് ഡിസ്ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റ് പുരസ്കാരം നേടിയ മലപ്പുറം ഫയർസ്റ്റേഷൻ ഓഫീസർ ഇ കെ. അബ്ദുൽ സലീമിനെ ആദരിച്ചു. അഗസ്ത്യൻമുഴി നാട്ടുകൂട്ടം നാട്ടരങ്ങ് സംഘടിപ്പിച്ച അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൗൺസിലർ പി.ജോഷില നിർവഹിച്ചു.എൻ.വിജയൻ പൊന്നാടയണിയിച്ചു. കെ.ടി.നാളേശൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം എസ്.ഐ പ്രദീപ്, വിജു കപ്പടച്ചലിൽ, റൈനീഷ് നീലാംബരി, യു.വി.അബ്ദുൽ റസാക്ക്, കെ.സി.സുധാകരൻ, ടി.പ്രകാശൻ, ടി.അഖിലേഷ്,യു.പി. അബ്ദുൽ നാസർ. ബിജു പാറക്കൽ പ്രസംഗിച്ചു. ഉൽപുറത്ത് ഗംഗാധരൻ സ്മാരക പ്രശ്നോത്തരി മത്സരത്തിലെ വിജയികളായ പ്രദീപ്, അഭിഷ താഴക്കോട്ടുമ്മൽ, ടി.അഖില എന്നിവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.

Advertisement
Advertisement