ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്രം: 27വരെ തൽസ്ഥിതി തുടരണം

Thursday 23 May 2024 4:12 AM IST

കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിൽ മേയ് 27 വരെ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശം. സ്ഥലംമാറ്റം റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്, പ്രാബല്യത്തിൽ വന്ന സ്ഥലംമാറ്റങ്ങൾക്ക് ജൂൺ മൂന്നു വരെ ബാധകമല്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ സ്ഥലംമാറ്റം കിട്ടിയവർ അതിനനുസരിച്ച് ചുമതലയേൽക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കി. കെ.എ.ടി ഇടപെടലിനെ തുടർന്ന് സർക്കുലർ പിൻവലിച്ചു. ഇക്കാര്യം ചില ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഹർജി 27ന് വീണ്ടും പരിഗണിക്കും. നാനൂറിലധികം അദ്ധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement
Advertisement