മഴയിൽ വാട്ടർ ടാങ്ക് തകർന്നു

Thursday 23 May 2024 12:53 AM IST

കുണ്ടറ: കുടിവെള്ളക്ഷാമം രൂക്ഷമായ കുണ്ടറ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡിലെ ഈഞ്ചയിൽ മുക്കിൽ സ്ഥിതി ചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ 5000 ലിറ്റർ വാട്ടർ ടാങ്കും ഉയരത്തിനായി കെട്ടിയുയർത്തിയിരുന്ന ബേസ്മെന്റും ഇന്നലെ ഉണ്ടായ ശകതമായ മഴയിൽ തകർന്നു. 42 കുടുംബങ്ങൾ പൂർണമായും ഈ വാട്ടർ ടാങ്കിനെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ടാങ്ക് തകർന്ന് കുടിവെള്ളം മുടങ്ങിയതോടെ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് അടിയന്തരമായി പദ്ധതി പുനഃസ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംഭവത്തെ തുടർന്ന് ആർ.എസ്.പി കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുളവന വിനോദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

Advertisement
Advertisement