മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തും

Wednesday 22 May 2024 11:12 PM IST

പത്തനംതിട്ട: പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിന്റെ സ്പിൽവേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകൾ പൂർണതോതിൽ ഉയർത്തും.
ഇതുമൂലം കക്കാട്ടാറിൽ ഒരു മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. അതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു.

മഴക്കാല കെടുതികളുടെ പശ്ചാത്തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു- കളക്ടറേറ്റ്: ഫോൺ 8078808915 , കോഴഞ്ചേരി തഹസിൽദാർ: 0468 2222221, 9447712221, മല്ലപ്പള്ളി തഹസിൽദാർ: 0469 2682293, 9447014293, അടൂർ തഹസിൽദാർ: 04734 224826, 9447034826, റാന്നി തഹസിൽദാർ : 04735 227442, 9447049214, തിരുവല്ല തഹസിൽദാർ : 0469 2601303, 9447059203, കോന്നി തഹസിൽദാർ : 0468 2240087, 9446318980

Advertisement
Advertisement