കെ.എസ്.ആർ.ടി.സി റിസർവേഷൻ നയം പ്രാബല്യത്തിൽ

Thursday 23 May 2024 2:09 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ റിസർവേഷൻ നയം നടപ്പിൽ വന്നു. ബസ് പുറപ്പെടാൻ രണ്ടുമണിക്കൂറിലധികം വൈകി യാത്രക്കാരന് അതിൽ പോകാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും.

പകരമുള്ള ബസിൽ യാത്ര ചെയ്തില്ലെങ്കിലും തുക 24 മണിക്കൂറിനുള്ളിൽ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നൽകും.

ഓൺലൈൻ സേവന ദാതാവിന്റെ സാങ്കേതിക പിഴവുമൂലം യാത്ര തടസപ്പെട്ടാൽ അവരിൽ നിന്ന് പിഴ ഈടാക്കി നൽകും.

സാങ്കേതിക തകരാർ കാരണം ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാതെവരുകയും അതേ ബസിൽ ടിക്കറ്റ് എടുക്കേണ്ടിയും വന്നാൽ നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. പുതിയ റിസർവേഷൻ നയം 20ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. ഉത്തരവ് പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ യാത്രക്കാരന് പരാതിപ്പെടാം. ഇ മെയിൽ rsnksrtc@kerala.gov.in

Advertisement
Advertisement