ലോക് അദാലത്ത്

Wednesday 22 May 2024 11:13 PM IST

പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെയും പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ ലോക് അദാലത്ത് ജൂൺ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാകോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂർകോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.
ജില്ലയിലെ വിവിധദേശസാൽകൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികൾ, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികൾ, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നൽകിയ പരാതികൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കും. ഫോൺ : 0468 2220141.

Advertisement
Advertisement