കൊടും വളവിൽ അപകടക്കെണി,​ മടന്തമൺ - വെച്ചൂച്ചിറ റോഡിൽ കാഴ്ച്ച മറച്ച് മരങ്ങൾ

Thursday 23 May 2024 1:16 AM IST
മടന്തമൺ - വെച്ചൂച്ചിറ റോഡിൽ കൊടും വളവുകളിൽ കാഴ്ച്ച മറച്ച് ചെറു മരങ്ങൾ കിളിർത്തു നിൽക്കുന്നു

വെച്ചൂച്ചിറ : മടന്തമൺ - വെച്ചൂച്ചിറ റോഡിലെ കൊടും വളവുകളിൽ കാഴ്ച്ച മറച്ച് കാടും മരങ്ങളും ഉൾപ്പെടെ നിൽക്കുന്നത് അപകടക്കെണിയാകുന്നു. ചെമ്പനോലിക്ക്‌ സമീപം തോട്ടുങ്കൽപ്പടി സ്ഥിരം അപടക വളവിലാണ് വട്ട ഉൾപ്പെടെയുള്ള പാഴ് മരങ്ങൾ വളർന്നു നിൽക്കുന്നത്. കൊടും വളവിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് ഇത്തരം മരങ്ങൾ വളർന്നിട്ടും അധികൃതർ കണ്ടില്ലെന്ന മട്ടിലാണ്. ഇരു ദിശകളിലും വരുന്ന വാഹനങ്ങൾക്ക് വളവിന്റെ വ്യാപ്തി പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങൾ ഉണ്ടായാൽ മാത്രമാണ് ഉദ്യോഗസ്ഥ , രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ് തുറക്കുക. പാറമടകൾ പ്രവർത്തിച്ചിരുന്നപ്പോൾ ലോഡുമായി വരുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. ചെമ്പനോലിക്കും മടന്തമണ്ണിനും ഇടയിലായി വർഷം കുറഞ്ഞത് 10 വാഹനങ്ങളെങ്കിലും അപകടത്തിൽപ്പെടാറുണ്ട്. ഇതേ പാതയിൽ അനവധി അപകട വളവുകളുണ്ട്. ഒട്ടുമിക്ക വളവുകളിലും സമാനമായി കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകളോ ചെടികളോ മരങ്ങളോ ഉണ്ടെന്നുള്ളത് അപടകങ്ങൾക്ക് കരണമായെക്കാം. അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement