എം.ജി സർവകലാശാല

Thursday 23 May 2024 1:15 AM IST

പരീക്ഷാ തീയതി

ഒന്നു മുതൽ നാലുവരെ വർഷ ബി.എസ്.സി എം.എൽ.ടി ( 2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് 2008-13 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 19ന് തുടങ്ങും.

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.പി.ടി (2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2008-13 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 19ന്.

ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2008-14 അഡ്മിഷനുകൾ ഫൈനൽ മേഴ്‌സി ചാൻസ്) കോഴ്‌സിന്റെ ഒന്നാം വർഷ പരീക്ഷകൾ ജൂൺ 19നും രണ്ടാം വർഷ പരീക്ഷകൾ ജൂൺ 28നും മൂന്നാം വർഷ പരീക്ഷകൾ ജൂലായ് 8നും ആരംഭിക്കും.

Advertisement
Advertisement