റീ കൗണ്ടിംഗിലും എം.എസ്.എഫ്

Thursday 23 May 2024 1:22 AM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗ് നടന്ന സീറ്റിൽ എം.എസ്.എഫിന് വിജയം. ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റി വിഭാഗത്തിലാണ് എം.എസ്.എഫ് സ്ഥാനാർത്ഥി അസിം തെന്നല 16 വോട്ടിന് ജയിച്ചത്. 958 വോട്ട് നേടി. എസ്.എഫ്.ഐയിലെ നിമേഷായിരുന്നു എതിർ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ ആകെയുളള 8സീറ്റിൽ 6 എസ്.എഫ്‌.ഐയും ഒരു സീറ്റ് കെ.എസ്.യുവും ഒരു സീറ്റ് എം.എസ്.എഫുമായിരുന്നു നേടിയിരുന്നത്. ഇതിൽ എം.എസ്.എഫ് സ്ഥാനാർത്ഥി വിജയിച്ച സീറ്റിൽ എസ്.എഫ്‌.ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സുരക്ഷയിലാണ് രാവിലെ 10.30ന് സർവകലാശാല സെനറ്റ് ഹാളിൽ വോട്ടെണ്ണൽ ആരംഭിച്ചത്. അക്കാഡമിക് കൗൺസിലിലേക്ക് ആദ്യമായാണ് എം.എസ്.എഫ് പ്രതിനിധി വിജയിക്കുന്നത്.

Advertisement
Advertisement