കുസാറ്റ്

Thursday 23 May 2024 1:26 AM IST

എം.ബി.എ രജിസ്‌ട്രേഷൻ നീട്ടി

2024-25 അദ്ധ്യയന വർഷത്തേക്കുളള എം.ബി.എ (ഫുൾ ടൈം, പാർട്ട് ടൈം, എക്‌സിക്യൂട്ടീവ്) പ്രവേശനത്തിനുളള രജിസ്‌ട്രേഷൻ മേയ് 31 വരെ നീട്ടി. വിവരങ്ങൾക്ക് admissions.cusat.ac.in. ഫോൺ: 0484-2577100

ഇലക്ട്രോണിക്‌സ് വകുപ്പിൽ പി.എച്ച്.ഡി

ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ പി.എച്ച്.ഡി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഗ്നൽ പ്രോസസിംഗ്, വി.എൽ.എസ്.ഐ, കമ്പ്യൂട്ടർ ആർക്കിടെക്ച്ചർ, വയർലസ് കമ്മ്യൂണിക്കേഷൻസ്, ആർ.എഫ് ആൻഡ് മൈക്രോവേവ് എന്നിവയാണ് ഡൊമൈൻ മേഖലകൾ. അവസാന തീയതി മേയ് 31. വിവരങ്ങൾക്ക്- 0484-2862321, doe@cusat.ac.in

Advertisement
Advertisement