സ്നേഹ സാന്ത്വന പദ്ധതിയുമായി എക്സൈസ്

Thursday 23 May 2024 12:17 AM IST
വിമുക്തി പഠന കേന്ദ്രം എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സ്നേഹ സാന്ത്വന പദ്ധതിയുടെ ആദ്യ ഘട്ട ധനസഹായ വിതരണം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.സുഭാഷ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: വിമുക്തി പഠന കേന്ദ്രം എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സ്നേഹ സാന്ത്വന പദ്ധതി ജനശ്രദ്ധയാകർഷിക്കുന്നു. തോരാതെ പെയ്യുന്ന മഴയിൽ ചോർന്നൊലിക്കുന്ന വീടുമായി പകച്ച് നിൽക്കുന്ന കരുനാഗപ്പള്ളി പത്താം ഡിവിഷനിൽപ്പെട്ട നിർദ്ധന കുടുംബത്തിന് സുമനസുകളുടെ സഹായത്തോടെ വാസയോഗ്യമായ താമസസ്ഥലം ഒരുക്കുന്നതിനുള്ള ആദ്യ ഘട്ട ധനസഹായ വിതരണം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.സുഭാഷ് നിർവഹിച്ചു. നവദമ്പതികളായ അനുരാജ് - നന്ദന, മായ ശ്രീകുമാർ, വ്യാപാരി രശ്മി രവീന്ദ്രൻ എന്നിവരുടെ സഹകരണത്തിൽ ലഭ്യമായ ധനസഹായമാണ് വിതരണം ചെയ്തത്. വിമുക്തി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്നേഹ സാന്ത്വന പരിപാടിയിൽ ഉൾപ്പെടുത്തി ചികിത്സ ധനസഹായ വിതരണം, പഠനോപകരണ വിതരണം, വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധിയായ പ്രവർത്തങ്ങളാണ് നടന്നു വരുന്നത്. ഡി.എസ് .മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിമുക്തി കോഡിനേറ്റർ പി.എൽ.വിജിലാൽ ആമുഖ പ്രഭാഷണം നടത്തി. അനുരാജ്, അശ്വതി, റോയി എന്നിവർ ആശംസകളർപ്പിച്ചു. എസ് .ആർ.ഷെറിൻ രാജ് സ്വാഗതവും വൈ.സജികുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement