ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

Thursday 23 May 2024 12:25 AM IST


പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന സന്ദേശവുമായി ഏലംകുളത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. റാലി പ്രസിഡന്റ് സി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു. വികസന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, മെമ്പർമാരായ സമദ് താമരശ്ശേരി, സാവിത്രി, വിജയലക്ഷ്മി, എച്ച്.ഐ ഹസൈനാർ, എൽ.എച്ച്.ഐ ജ്യോതിലക്ഷ്മി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സ്മിത, ജെ.എച്ച്.ഐ മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement