മഞ്ജീരം 2024 : ശുകപുരം ജേതാക്കൾ

Thursday 23 May 2024 12:27 AM IST

തിരൂർ : രണ്ടു ദിവസമായി പൂഴിക്കുന്ന് വി.വി.എൽ.പി സ്കൂളിൽ നടന്ന യോഗക്ഷേമസഭ ജില്ല കലാ-കായികമേള മഞ്ജീരം 2024 സമാപിച്ചു. ശുകപുരം ഉപസഭ ജേതാക്കളായി. അരീക്കോട് ഉപസഭ രണ്ടും വെട്ടത്തുനാട് (തിരൂർ ) മൂന്നാം സ്ഥാനവും പങ്കിട്ടു. സമാപനസമ്മേളനം മലയാള സർവ്വകലാശാല മുൻ വിസി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. കൈപ്പള്ളി നീലകണ്ഠൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കക്കാട് പരമേശ്വരൻ നമ്പൂതിരി, ഡോ. ശുഭ അരീക്കര , ഇ.ആർ. ഉണ്ണി, എ.പി. കൃഷ്ണമോഹൻ, എറിയാട് ഉണ്ണിക്കൃഷ്ണൻ, ഉഷ ചീരക്കുഴി, കെ. മുരളിധരൻ നമ്പൂതിരി, പാവേരി കൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പി, ഉഷ ചേന്ദാസ് , സീത ശുകപുരം, ബിന്ദു ആറ്റുപുറം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓൾഡ് ഈസ്ഗോൾഡ് ഗാനമേളയിൽ ആദർശ്, കുട്ടിക്കൃഷ്ണൻ, മനോജ് ഇളയിടം തുടങ്ങിയവർ പഴയ പാട്ടുകൾ പാടി.

Advertisement
Advertisement