എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം

Thursday 23 May 2024 12:29 AM IST
എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ താറുമാറായിരിക്കുന്ന ഗതാഗത സംവിധാനം പരിഹരിക്കാൻ സ്കൂൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണമെന്ന് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂൾ ബസുകളും വിദ്യാർത്ഥികളും കൂട്ടത്തോടെ നിരത്തുകളിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഗതാഗത പ്രശ്നത്തിന് മുൻകൂട്ടി പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തൊടിയൂരിൽ ഗവ.കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുറുങ്ങാട്ട് മുക്ക്, എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്ക് ഉദ്ഘാടനം ചെയ്തു. സുധീന്ദ്രനാഥ് അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി.ഉണ്ണി സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി മുസാഫിർ സുരേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ.ഗോപീകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നിയാസ് രക്തസാക്ഷി പ്രമേയവും മിഥില അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്യ പ്രസാദ്, എസ്.സന്ദീപ് ലാല്‍, ഇബ്നു ആരിഫ്,സുമി, കാർത്തിക് എന്നിവർ സംസാരിച്ചു. മഹേശ്വർ (പ്രസിഡന്റ്), അനശ്വര, അച്ചു (വൈസ് പ്രസിഡന്റുമാർ), സുധീന്ദ്രനാഥ് (സെക്രട്ടറി) ,നൂർഷ, അമൽ വിക്രമൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement
Advertisement