ഈ സാലയും കപ്പില്ലാതെ ആർ.സി.ബി രാജസ്ഥാൻ പിന്നേം റോയൽ

Thursday 23 May 2024 3:59 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ഐ.​പി.​എ​ൽ പതിനേഴാം സീസണിൽ​ ​ വിസ്മയ പ്രകടനവുമായി പ്ലേ ഓഫിൽ എത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​എലിമനേറ്ററിൽ 4 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് കിരീട പ്രതീക്ഷ നിലനിറുത്തി. ജയത്തോടെ രാജസ്ഥാൻ നാളെ നടക്കുന്ന ക്വാളിഫയർ 2വിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ യോഗ്യത നേടി. ആറ് തുടർവിജയങ്ങളുമായി പ്ലേഓഫിൽ എത്തിയ ബംഗളൂരു ഇന്നലത്തെ തോൽവിയോടെ പുറത്തായി. 17-ാം സീസണിലും കപ്പില്ലാതെ മടക്കം. അതേസമയം തുടർ തോൽവികളിൽപ്പെട്ട സ‍ഞ്ജുവിന്റെ രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബം​ഗ​ളൂ​രു​ 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 172​ ​റ​ൺ​സ് ​നേ​ടി.​ ​മറുപടിക്കിറങ്ങിയ രാജസ്ഥാൻ ഒരോവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (174/6)​.

യശ്വസി ജയ്സ്വാൾ (30 പന്തിൽ 45)​,​ റിയാൻ പരാഗ് (36)​,​ ഇംപാക്ട് പ്ലെയർ ഹെറ്റ്‌മെയർ (26)​ എന്നിവർ രാജസ്ഥാനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഫീൽഡിംഗിൽ ക്യാച്ചുകൾ കൈവിട്ടത് ആർ.സി.ബിയുടെ തോൽവിയിൽ നിർണായകമായി.

യശ്വസിയും കാഡ്മോറും (20)​ നല്ല തുടക്കമാണ് രാജസ്ഥാന് നൽകിയത്. കാഡ്മോറിനെ പുറത്താക്കി ഫെർഗുസൻ കൂട്ടുകെട്ട് )​പൊളിച്ചു. പിന്നീട് യശ്വസിയും ക്യാപ്ടൻ സഞ്‌ജുവും (17)​, ജുറലും (8)​ അടുത്തടുത്ത പുറത്തായെങ്കിലും പിന്നീട് പരാഗും ഹെറ്റിയും 25 പന്തിൽ 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാനെ രക്ഷിച്ചു. വിജയലക്ഷ്യത്തിനടുത്ത് വച്ച് ഇരുവരേയും സിറാജ് 18-ാം ഓവറിൽ പുറത്താക്കിയെങ്കിലും ഫെർഗുസൻ എറിഞ്ഞ അടുത്ത ഓവറിൽ 2 ഫോറും 1 സിക്സും അടിച്ച് റോ‌വ്മാൻ പവൽ (പുറത്താകാതെ 8പന്തിൽ 16)​ രാജസ്ഥാന്റ വിജയമുറപ്പിച്ചു.

നേരത്തേ ബംഗളൂരുവിന് വി​രാ​ട് ​കൊ​ഹ്‌​ലി​ ​(24​ ​പ​ന്തി​ൽ​ 33​),​ ​ര​ജ​ത് ​പ​ട്ടീ​ദാ​ർ​ ​(22​ ​പ​ന്തി​ൽ​ 34),​ ​മ​ഹി​പാ​ൽ​ ​ലോം​ ​റോ​ർ​ ​(17​പ​ന്തി​ൽ​ 32),​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​എ​ന്നി​വ​ർ​ ​ബാ​റ്റു​കൊ​ണ്ട് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​ ​ട്രെ​ൻ​ഡ് ​ബോ​ൾ​ട്ട് ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​റ​ൺ​സ് ​മാ​ത്ര​മാ​ണ് ​വ​ഴ​ങ്ങി​യ​ത്.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​ബോ​ൾ​ട്ടി​ന് ​മൂ​ന്ന് ​ഓ​വ​ർ​ ​ന​ൽ​കി​യ​ ​രാ​ജ​സ്ഥാ​ൻ​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ന്റെ​ ​തീ​രു​മാ​നം​ ​ഫ​ലം​ ​ക​ണ്ടു.​ ​അ​ഞ്ചാം​ ​ഓ​വ​റി​ൽ​ ​ബം​ഗ​ളൂ​രു​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫി​നെ​ ​(17​)​ ​റോ​വ്‌​മാ​ൻ​ ​പ​വ​ലി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബോ​ൾ​ട്ട് ​രാ​ജ​സ്ഥാ​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​പ​വ​ർ​പ്ലേ​യി​ൽ​ 3​ ​ഓ​വ​റി​ൽ​ ​ബോ​ൾ​ട്ട് ​വ​ഴ​ങ്ങി​യ​ത് 6​ ​റ​ൺ​സ് ​മാ​ത്രം.​ ​കൊ​ഹ്‌​ലി​യെ​ ​ച​ഹ​ലി​നെ​ ​കൊ​ണ്ടു​ ​വ​ന്ന് ​സ​ഞ്ജു​ ​മ​ട​ക്കി.​ ​തു​ട​ർ​ന്ന് ​ഗ്രീ​നി​നേ​യും,​ ​മാ​ക്‌​സ്‌​വെ​ല്ലി​നേ​യും​ ​(0​)​ ​അ​ശ്വി​ൻ​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളി​ൽ​ ​പു​റ​ത്താ​ക്കി.​ പവൽ 4 ക്യാച്ചുകളെടുത്തു.

​രാ​ജ​സ്ഥാ​നാ​യി​ ​ആ​വേ​ശ്​ ​മൂ​ന്നും​ അശ്വിൻ ​ര​ണ്ടും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.

Advertisement
Advertisement