സ്റ്റാർക്ക് സ്പാർക്ക്!

Thursday 23 May 2024 4:03 AM IST

ചെന്നൈ: ബിഗ് മാച്ച് പ്ലെയറെന്ന വിശേഷണം വീണ്ടും ഉറപ്പിച്ച് പ്രാധാന മത്സരത്തിൽ അപാര മികവിലേക്കുയർന്ന് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലേക്ക് വഴിവെട്ടിക്കൊടുത്തു. 24.75 കോടി മുടക്കി സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയപ്പോഴെ നെറ്റി ചുളിച്ചവർ ഏറെയാണ്. സീസണിന്റെ ആദ്യ പകുതിയിൽ അടിവാങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ സ്റ്റാർക്ക് ട്രോൾ മെറ്റീരിയലുമായി മാറി.എന്നാൽ സീസണിന്റെ രണ്ടാം പാദത്തിൽ താരം മിന്നും ഫോമിലേക്കുയരുകയായിരുന്നു.

ക്വാളിഫയർ 1ൽ സ്റ്റാർക്കിന്റെ സൂപ്പർ ബൗളിംഗാണ് വമ്പനടിക്കാരുടെ കൂടാരമായ ഹൈദരാബാദിനെ വീഴ്‌ത്തിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ സീസണിലെ ഏറ്റവും വേഗമേറിയ അ‌ർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കുറ്റിതെറിപ്പിച്ച് സ്റ്റാർക്ക് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ അപകടകാരിയായ നിതീഷിനേയും തൊട്ടടുത്ത പന്തിൽ ഷഹബാസിനേയും വന്ന വഴി സ്റ്റാ‌ർക്ക് മടക്കിയതോടെ 39/4 എന്ന നിലയിൽ ഹൈദരാബാദിന്റെ നടുവൊടിയുകയായിരുന്നു.

4 ഓവറിൽ 34 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് തന്നെയായിരുന്നു കളിയിലെ താരം.

ഏഴ് വർഷത്തിന് ശേഷമാണ് സ്റ്റാർക്ക് ഐ.പി.എല്ലിലേക്ക് മടങ്ങി വരുന്നത്. ആദ്യ 6മത്സരങ്ങളിൽ നിന്ന് 232 റൺസാണ് താരം വഴങ്ങിയത്.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് നേടിക്കഴിഞ്ഞു താരം. വൈറ്റ് ബാൾ ക്രിക്കറ്റിൽ 498 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞ സ്റ്റാർക്ക് മികവിലേക്കുയർന്ന് ട്വന്റി-20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഓസട്രേലിയൻ ടീമിനും ആശ്വാസമാണ്. ഓസ്ട്രേലിയൻ ജേഴ്സിയിൽ ഐ.സി.സി ടൂർണമെന്റിലും പ്രധാന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സ്റ്റാർക്ക്.

ഈസി കൊൽക്കത്ത

ക്വാ​ളി​ഫ​യ​ർ​ 1​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ലെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ 8​ ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​ഫൈ​ന​ലി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തത്.​ .​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് 19.3​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 159​​​ ​​​റ​​​ൺ​​​സി​​​ന് ​​​ഓ​​​ൾ​​​ഔ​​​ട്ടാ​​​യി.​​​ ​​​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കൊ​ൽ​ക്ക​ത്ത​ 13.4​ ​ഓ​വ​റി​ൽ​ 2​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി (164/2)​ .
ഹൈ​ദ​രാ​ബാ​ദ് ​ഉ​യ​ർ​ത്തി​യ​ 160​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​കൊ​ൽ​ക്ക​ത്ത​യെ​ ​ക്യാ​പ്ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​രും​ ​(​പു​റ​ത്താ​കാ​തെ​ 24​ ​പ​ന്തി​ൽ​ 58​)​​,​​​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രും​ ​(​പു​റ​ത്താ​കാ​തെ​ 28​ ​പ​ന്തി​ൽ​ 51​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​മാ​യി​ ​അ​നാ​യാ​സം​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.​ ​

Advertisement
Advertisement