പണം ഓൺലൈനിൽ, 'സാധനം' സിഗരറ്റ് പെട്ടിയിൽ എറിഞ്ഞുകൊടുക്കും: സൂത്രം മനസിലാക്കിയതോടെ എക്സൈസ് പിടികൂടി

Thursday 23 May 2024 1:37 PM IST

കൊ​ച്ചി​:​ ​കാ​റി​ലെ​ത്തി​ ​മ​യ​ക്കു​മ​രു​ന്ന് ​സി​ഗ​ര​റ്റ് ​പെ​ട്ടി​യി​ലാ​ക്കി​ ​എ​റ​ഞ്ഞു​ ​കൊ​ടു​ക്കും.​ ​പ​ണം​ ​ഓ​ൺ​ലൈ​നാ​യി​ ​വാ​ങ്ങും.​ ​കൊ​ച്ചി​യി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ടാ​ക്‌​സി​ ​സ​ർ​വീ​സി​ന്റെ​ ​മ​റ​വി​ൽ​ ​രാ​സ​ല​ഹ​രി​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​തീ​പ്പൊ​രി​യും​ ​സം​ഘ​വും​ ​ഒ​ടു​വി​ൽ​ ​പി​ടി​യി​ലാ​യി.​ ​ക​ണ്ണ​മാ​ലി​ ​ഇ​ല​ഞ്ഞി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ആ​ൽ​ഡ്രി​ൻ​ ​ജോ​സ​ഫ് ​(32​),​ ​മ​ട്ടാ​ഞ്ചേ​രി​ ​പ​റ​വാ​ന​മു​ക്ക് ​ജ​ന്മ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​സാ​ബു​ ​ജെ.​ആ​ർ​ ​(40​),​​​ ​മ​ട്ടാ​ഞ്ചേ​രി​ ​ക​പ്പ​ല​ണ്ടി​മു​ക്ക് ​ച​ക്ക​മാ​ടം​ ​പ​പ്പ​ങ്ങ​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​പി.​എ​ൻ.​ ​നാ​സി​ഫ് ​(29​)​ ​എ​ന്നി​വ​രാ​ണ് ​സ്റ്റേ​റ്റ് ​എ​ക്‌​സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​സ്‌​ക്വാ​ഡും​ ​എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സും​ ​എ​ണാ​കു​ളം​ ​ടൗ​ൺ​ ​നോ​ർ​ത്ത് ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ളി​ന്റെ​ ​ടീ​മും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​നീ​ക്ക​ത്തി​ലൂ​ടെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് 12​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ,​ 15​ ​ഗ്രാം​ ​ക​ഞ്ചാ​വ് ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​കാ​ർ,​ ​മൂ​ന്ന് ​സ്മാ​ർ​ട്ട് ​ഫോ​ണു​ക​ൾ​ ​എ​ന്നി​വ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.


എ​ള​മ​ക്ക​ര​യി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​പി​ടി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ​ ​തീ​പ്പൊ​രി​ ​എ​ന്ന​ ​പേ​രു​മാ​ത്ര​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ആ​ൽ​ഡ്രി​ൻ​ ​ജോ​സ​ഫാ​ണ് ​തീ​പ്പൊ​രി​യെ​ന്ന് ​ആ​ർ​ക്കും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​വ്യ​ത്യ​സ്ത​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളും​ ​പ​ല​പ​ല​ ​ടാ​ക്‌​സി​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ​ ​തീ​പ്പൊ​രി​യെ​യും​ ​സം​ഘ​ത്തെ​യും​ ​പി​ടി​കൂ​ടു​ക​ ​ശ്ര​മ​ക​ര​മാ​യി​രു​ന്നു.​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​ ​ഇ​വ​ർ​ ​ഇ​ട​പ്പ​ള്ളി​യി​ൽ​ ​എ​ക്‌​സൈ​സി​ന്റെ​ ​മു​ന്നി​ൽ​പ്പെ​ട്ടു.​ ​കാ​റി​ൽ​ ​അ​മി​ത​വേ​ഗ​ത്തി​ൽ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ട്രാ​ഫി​ക്കി​ൽ​ ​കു​ടു​ങ്ങി.​

​ഇ​റ​ങ്ങി​യോ​ടാ​നു​ള്ള​ ​ശ്ര​മ​വും​ ​വി​ജ​യി​ച്ചി​ല്ല.​ ​മ​യ​ക്ക് ​മ​രു​ന്നി​ന്റെ​ ​ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നും​ ​സ്റ്റേ​റ്റ് ​എ​ക്‌​സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​സ്‌​ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ എ​റ​ണാ​കു​ളം​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​എ​സ്.​ ​ജ​നീ​ഷ്,​ ​സ്റ്റേ​റ്റ് ​എ​ക്‌​സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​സ്‌​ക്വാ​ഡ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​ൻ.​ഡി.​ ​ടോ​മി,​ ​ഇ​ന്റ​ലി​ജ​ൻ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​ൻ.​ജി​ ​അ​ജി​ത്ത് ​കു​മാ​ർ,​ ​എ​റ​ണാ​കു​ളം​ ​സ​ർ​ക്കി​ലെ​ ​അ​സി.​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​കെ.​ ​ഷാ​ജി,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി​ബി​ൻ​ ​ബാ​ബു,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​അ​ജി​ത്ത് ​ബി​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മൂ​വ​രെ​യും​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement