വർക്കലയിൽ 14കാരി തിരയിൽപ്പെട്ട് മരിച്ചു; കൂടെയുണ്ടായിരുന്ന ആൾക്കായി തെരച്ചിൽ, ആത്മഹത്യയെന്ന് സംശയം

Thursday 23 May 2024 3:03 PM IST

തിരുവനന്തപുരം: വർക്കല വെറ്റക്കട ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടെ കൂടെയുണ്ടായിരുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൊബെെൽ ഫോൺ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയതായി പൊലീസ് പറഞ്ഞു.

രണ്ട് കുട്ടികൾ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ കടലിൽപ്പെട്ട് പോകുകയായിരുന്നു. പിന്നീടാണ് 14കാരിയുടെ മൃതദേഹം കരയ്‌ക്കടിഞ്ഞത്. ശ്രേയയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.