ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

Friday 24 May 2024 12:28 AM IST
വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ ട്രസ്റ്റ് അഡ്വക്കേറ്റ് ഷമീർ കുന്ദമംഗലം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം :വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷന് കീഴിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു.ട്രസ്റ്റിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്ദമംഗലം നിർവഹിച്ചു.കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാബു ചെമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. എ.പി.മുരളീധരൻ മുക്കം. എ.സി.നിസാർ ബാബു,ബാലൻ കണ്ണൂർ, ട്രസ്റ്റ് സെക്രട്ടറി ദിബേഷ് കൂടത്തായി, ജില്ലാ സെക്രട്ടറി റിജേഷ് എന്നിവർ പ്രസംഗിച്ചു.എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.തൊഴിൽ ഉപകരണങ്ങൾ, രോഗി സഹായ ഉപകരണങ്ങൾ എന്നിവ വിതരണംചെയ്തു. എം.ടി.ഫരീദ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും വ്യവസായ സംരംഭങ്ങളെക്കുറിച്ച് വിബിൻദാസും ക്ലാസെടുത്തു.

Advertisement
Advertisement