യാത്രാ ബോട്ടിൽ മിനിമം നിരക്ക് 10 രൂപയാക്കും

Friday 24 May 2024 4:24 AM IST

 നിലവിൽ 6 രൂപ

കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയേക്കും. നിലവിൽ 6 രൂപയാണ്. നിരക്ക് വ‌ർദ്ധനയ്ക്ക് നാറ്റ്‌പാക്കിന്റെ പഠനം പൂർത്തിയായി. റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പെരുമാറ്റച്ചട്ടം കഴിയുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനാണ് സാദ്ധ്യത. 2016ലാണ് മിനിമം 6 രൂപയാക്കിയത്. പ്രതിദിനം ശരാശരി 27,000 പേർ ബോട്ടിനെ ആശ്രയിക്കുന്നു.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സർവീസുള്ളത്. കൂടുതൽ സർവീസ് ആലപ്പുഴയിലാണ്. നാറ്റ്‌പാക്ക് അധികൃതർ ഓരോ ജില്ലയിലുമെത്തി പരിശോധന നടത്തിയിരുന്നു. സർവീസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു, ഡീസൽ ചെലവ്, അറ്റകുറ്റപ്പണി ചെലവ് എന്നിവ കണക്കാക്കിയാണ് മിനിമം നിരക്ക് നിർണയിക്കുന്നത്.

ഓൺലൈൻ ടിക്കറ്റ്

ഓൺലൈൻ ടിക്കറ്റും ഉടൻ വരും. പുതിയ ടിക്കറ്റ് മെഷീനിലേക്ക് മാറുന്ന നടപടിയും പുരോഗമിക്കുകയാണ്. 5ജി സപ്പോർട്ടുള്ള ആൻഡ്രോയ്ഡ് മെഷീനാണ് വാങ്ങുക. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.

14

ബോട്ട് സ്റ്റേഷനുകൾ

53

ആകെ ബോട്ടുകൾ

Advertisement
Advertisement