എം.കെ. വിമലകുമാരി അമ്മ
തിരുവനന്തപുരം: വെളിയം, കുടവട്ടൂർ പുതിയവീട്ടിൽ പരേതനായ ആർ.കൃഷ്ണപിള്ളയുടെ ഭാര്യ എം.കെ. വിമലകുമാരി അമ്മ (86,റിട്ട. ഹെഡ്മിസ്ട്രസ്, കടയ്ക്കൽ മുതയിൽ ഗവ.എൽ.പി.എസ്) കണ്ണമ്മൂല വിദ്യാധിരാജ റോഡ് ട്രാവൻകൂർ മെറിഡിയൻ അപ്പാർട്മെന്റ് 110-ഡിയിൽ നിര്യാതയായി. എഴുത്തുകാരിയും അഭിനേത്രിയുമായിരുന്നു. 'കളർചോക്ക്,' 'ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ', 'ചിറകുകളുടെ ആകാശം' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
"ഒറ്റമരം" എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് സത്യജിത് റേ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയിരുന്നു.
മക്കൾ: അനിത (റിട്ട. മാനേജർ എസ്.ബി.ഐ), അജിത്കൃഷ്ണൻ (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപകൻ, തടിക്കാട് എച്ച്.എസ്.എസ്). മരുമക്കൾ: തുളസീധരകുമാർ (റിട്ട. എച്ച്.എം, ഇക്ബാൽ എച്ച്.എസ്.എസ്, പെരിങ്ങമ്മല), ശോഭ. എൽ (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക, തടിക്കാട് എച്ച്.എസ്.എസ്). സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ.