അഡ്വ. പാർവതി മേനോന്റെ കുച്ചിപ്പുടി

Friday 24 May 2024 1:13 AM IST

കൊച്ചി: നർത്തകി അഡ്വ. പാർവതി മേനോൻ ആശയവും സൃഷ്ടിയും നിർവഹിച്ച ഏകാംഗ കുച്ചിപ്പുടി ഡ്രാമ 'ജ്വാലാമുഖി' നാളെ വൈകിട്ട് ആറിന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും.

ഹൈന്ദവ പുരാണത്തിലെ ശിവന്റെ ഭാര്യയായ സതിയെ അടിസ്ഥാനമാക്കി പാർവതി സങ്കല്പിച്ച് സമാഹരിച്ച് അവതരിപ്പിക്കുന്ന വേറിട്ട കൃതിയാണിത്. ബിജീഷ് കൃഷ്ണയുടേതാണ് സംഗീതം. കലാമണ്ഡലം ചാരുദത്തും ആർ.എൽ.വി ഹേമന്ത് ലക്ഷ്മണുമാണ് താളരചന. എട്ട് അംഗങ്ങൾ ഉൾപ്പെടുന്ന ലൈവ് ഓർക്കസ്ട്രയിലായിരിക്കും പ്രകടനം. പ്രവേശനം സൗജന്യം.

Advertisement
Advertisement