നാളെ സ്‌കൂളുകളിൽ ശുചീകരണദിനം

Friday 24 May 2024 4:18 AM IST

തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ ശുചീകരണദിനം ആചരിക്കും. കരമന ബോയ്സ് എച്ച്.എസിൽ രാവിലെ എട്ടിന് മന്ത്രി വി. ശിവൻകുട്ടി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളും നടക്കും. ജൂൺ മൂന്നിന് രാവിലെ ഒമ്പതിന് എറണാകുളം
എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement