കാലവർഷം തൊട്ടരികെ, വേനൽമഴ രണ്ടുനാൾകൂടി , ലഘു മേഘവിസ്ഫോടന സാദ്ധ്യത

Friday 24 May 2024 4:29 AM IST

തിരുവനന്തപുരം: കാലവർഷം എത്താനിരിക്കെ സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനൽമഴ തുടരും.

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനത്തിലാണിത്.

ശനിയാഴ്ചയ്ക്കു ശേഷം വേനൽമഴയുടെ ശക്തി പൊതുവേ കുറയും. എന്നാൽ മദ്ധ്യ,​ വടക്കൻ ജില്ലകളിൽ മഴ കാര്യമായി കുറയില്ല. വടക്കൻ മേഖലയിൽ ചെറിയ തോതിൽ മേഘവിസ്ഫോടന സാദ്ധ്യതയുമുണ്ട്.

കാലവർഷം 31ന് എത്തുമെന്നാണ് പ്രവചനമെങ്കിലും അതിലും നേരത്തേ എത്താനാണ് സാദ്ധ്യത. കേരളതീരത്തിന്റെ തെക്ക് 500 കിലോമീറ്റർ അകലെ കാലവർഷം രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് കുന്ദമംഗലത്ത് 24 മണിക്കൂറിൽ 20.8 സെന്റീമിറ്റർ മഴ ലഭിച്ചു. ഇത് മേഘ വിസ്ഫോടനത്തിന്റെ ലക്ഷണമാണ്. രണ്ടു മണിക്കൂറിൽ 5 മുതൽ 10 സെന്റീ മീറ്റർവരെ മഴ ലഭിച്ചാൽ അത് ലഘു മേഘവിസ്ഫോടനമായാണ് കണക്കാക്കുന്നത്.

റിമാൽ ചുഴലി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 25ന് തീവ്ര ന്യൂനമർദ്ദമായി ബംഗ്ലാദേശിലോ മ്യാൻമറിലോ എത്തിയേക്കും. ഇത് ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. ഇത്തരം ചുഴലിക്കാറ്റിന് റിമാൽ എന്നാണ് പറയുക. നിലവിൽ ഇതിന്റെ സ്വാധീനം കേരളത്തെ ബാധിക്കാനിടയില്ല. എന്നാൽ കേരള തീരത്ത് കടലാക്രമണ സാദ്ധ്യത കൂടുതലായതിനാൽ മത്സ്യബന്ധനം പാടില്ല.

ഓറഞ്ച് അലർട്ട്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ

യെല്ലോ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്

മ​ഴ​യി​ൽ​ ​നാ​ശം,​ ​ഒ​രു​ ​മ​ര​ണം

തി​രു​വ​ന​ന്ത​പു​രം​/​തൃ​ശൂ​ർ​:​ ​ഇ​ന്ന​ലെ​ ​പെ​യ്ത​ ​മ​ഴ​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വെ​ള്ള​പ്പൊ​ക്ക​വും​ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യി.​ ​മീ​ൻ​ ​പി​ടി​ക്കു​ന്ന​തി​നി​ടെ​ ​ഒ​ഴു​ക്കി​ല​ക​പ്പെ​ട്ട​ ​കോ​ട്ട​യം​ ​ഓ​ണം​തു​രു​ത്ത് ​മ​ങ്ങാ​ട്ടു​കു​ഴി​ ​സ്വ​ദേ​ശി​ ​വി​മോ​ദ്‌​കു​മാ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി. ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ലെ​ ​നെ​ടു​മ​ങ്ങാ​ട്ട് ​പ​ല​യി​ട​ത്തും​ ​വെ​ള്ളം​ ​ക​യ​റി.​ ​കൊ​ല്ലം​ ​മു​ണ്ട​യ്ക്ക​ലി​ൽ​ ​ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യി.​പ​ത്ത​നം​തി​ട്ട​ ​അ​ച്ച​ൻ​കോ​വി​ലാ​റി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നു.​ ​ആ​ല​പ്പു​ഴ​യി​ൽ​ 15​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​മൂ​ന്നു​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​തൊ​ടു​പു​ഴ​ ​മ​ല​ങ്ക​ര​ ​ഡാ​മി​ന്റെ​ ​നാ​ലു​ ​ഷ​ട്ട​ർ​ ​തു​റ​ന്നു.​ ​എ​റ​ണാ​കു​ള​ത്ത് ​പ​ല​യി​ട​ത്തും​ ​വെ​ള്ളം​ക​യ​റി.​ ​തൃ​ശൂ​ർ​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലെ​ ​അ​ശ്വി​നി​ ​ആ​ശു​പ​ത്രി​ ​അ​ത്യാ​ഹി​ത​വി​ഭാ​ഗം​ ​വെ​ള്ള​ത്തി​ലാ​യി.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മാ​തൃ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​മു​ട്ടോ​ളം​ ​വെ​ള്ളം​പൊ​ങ്ങി.​ 50​ലേ​റെ​ ​വീ​ടു​ക​ളി​ലും​ ​വെ​ള്ളം​ ​ക​യ​റി.​ ​നി​ര​വ​ധി​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

​വി​മാ​ന​ങ്ങ​ൾ​ ​മുടങ്ങി​

മ​​​ല​​​പ്പു​​​റം​​​:​​​ ​​​ക​​​രി​​​പ്പൂ​​​രി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​മൂ​​​ന്ന് ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ ​​​എ​​​ക്സ്‌​​​പ്ര​​​സ് ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ ​​​റ​​​ദ്ദാ​​​ക്കി.​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​ത്രി​​​ 8.25​​​നു​​​ള്ള​​​ ​​​കോ​​​ഴി​​​ക്കോ​​​ട്-​​​റി​​​യാ​​​ദ്,​​​ 10.05​​​നു​​​ള്ള​​​ ​​​കോ​​​ഴി​​​ക്കോ​​​ട്-​​​അ​​​ബു​​​ദാ​​​ബി, 11.20​​​നു​​​ള്ള​​​ ​​​കോ​​​ഴി​​​ക്കോ​​​ട്-​​​മ​​​സ്‌​​​ക​​​റ്റ് ​​​വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണി​വ.​ബു​​​ധ​​​നാ​​​ഴ്ച​​​ ​​​രാ​​​ത്രി​​​ 11.10​​​ന് ​​​ ​​​മ​​​സ്‌​​​ക​​​റ്റി​​​ലേ​​​ക്കു​​​ള്ള​​​ ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ ​​​എ​​​ക്സ്‌​​​പ്ര​​​സ് ​​​​​ ​​​വി​​​മാ​​​ന​വും​​​ ​​​റ​​​ദ്ദാ​​​ക്കി.​ ദോ​​​ഹ​​​-​​​ക​​​രി​​​പ്പൂ​​​ർ​​​ ​​​വി​​​മാ​​​നം​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​വി​​​ലെ​​​ ​​​വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ട് ​​​മം​​​ഗ​​​ലാ​​​പു​​​ര​​​ത്താ​​​ണ് ​​​ഇ​​​റ​​​ക്കി​​​യ​​​ത്.​​​ ​​​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​യ​ർ​ഇ​ന്ത്യ​യു​ടെ​ ​പ​ല​ ​വി​മാ​ന​ങ്ങ​ളും​ ​മ​ണി​ക്കൂ​റു​ക​ൾ​ ​വൈ​കി. നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​നി​ന്ന് ​അ​ഗ​ത്തി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ങ്ങ​ളും​ ​ഇ​ന്ന​ലെ​ ​മു​ട​ങ്ങി.​ ​അ​ല​യ​ൻ​സ് ​എ​യ​റി​നു​പു​റ​മെ​ ​ഇ​ൻ​ഡി​ഗോ​യു​ടെ​ ​സ​ർ​വീ​സും​ ​മു​ട​ങ്ങി.

​ജ​ന​ങ്ങ​ൾ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും​ ​മി​ന്ന​ൽ​ ​പ്ര​ള​യ​വും​ ​സൃ​ഷ്ടി​ച്ചേ​ക്കാം.​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​കാം.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​223​ ​പേ​രെ​ ​മാ​റ്റി​ ​താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. -​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യൻ