ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും മാറ്റിവച്ചു

Friday 24 May 2024 12:00 AM IST

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, എൻ.സി.എ., തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 24, 27 തീയതികളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു.

ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും

വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടുളള നിയമനം, എൻ.സി.എ.,) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29 മുതൽ 31 വരെ രാവിലെ 05.15 ന് വിവിധ ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്ന് തന്നെ ബന്ധപ്പെട്ട പി.എസ്.സി. ജില്ലാ ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (കാറ്റഗറി നമ്പർ 345/2023) തസ്തികയിലേക്ക് 27 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546364.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (കാറ്റഗറി നമ്പർ 350/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 27 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546439.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി (കാറ്റഗറി നമ്പർ 334/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 27 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546448.

Advertisement
Advertisement