അദ്വൈതാശ്രമത്തിൽ ഗുരുദേവ ധ്യാനമന്ദിരം പുനർനിർമ്മിക്കും

Friday 24 May 2024 12:00 AM IST

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി ഗുരുദേവൻ വിശ്രമിച്ചിരുന്ന ധ്യാനമന്ദിരം പഴയ രൂപത്തിൽ പുനർനിർമ്മിക്കും.

1954ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിദ്ധീകരിച്ച ആൽബത്തിൽ ഗുരു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അതേ മാതൃകയിൽ അതേ സ്ഥലത്താണ് ഓടു മേഞ്ഞ പുതിയ കെട്ടിടം വിഭാവന ചെയ്തിട്ടുള്ളത്.
സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ഗുരുവിന്റെ ധ്യാന മന്ദിരം പുനർനിർമ്മിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപാണ് കെട്ടിടം നിർമ്മിച്ച് സമർപ്പിക്കുന്നത്.

ജൂൺ ഒന്നിന് രാവിലെ 10.30ന് കുറ്റിയടിക്കൽ നടക്കും. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ഡോ. എ.വി. അനൂപും പങ്കെടുക്കുമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു.

ഓ​ൺ​ലൈൻകോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ലി​ന്യ​മു​ക്തം​ ​ന​വ​കേ​ര​ള​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കി​ല​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സ് ​ആ​രം​ഭി​ച്ചു.​ ​റെ​ക്കോ​ർ​ഡ​ഡ് ​ക്ലാ​സ് ​ആ​യ​തി​നാ​ൽ​ ​ഇ​ഷ്ടാ​നു​സ​ര​ണം​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടാം.​ ​യു​വാ​ക്ക​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്രാ​ദേ​ശി​ക​ ​കൂ​ട്ടാ​യ്മ​ക​ൾ​ക്കും​ ​കോ​ഴ്സി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​h​t​t​p​s​;​/​/​w​w​w.​k​i​l​a.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലും​ ​h​t​t​p​s​;​/​/​e​c​o​u​r​s​e​s.​k​i​l​a.​a​c.​i​n​ ​എ​ന്ന​ ​ഇ​-​കോ​ഴ്സ് ​പോ​ർ​ട്ട​ൽ​ ​വ​ഴി​യും​ ​ക്യൂ​ ​ആ​ർ​ ​കോ​ഡ് ​സ്കാ​ൻ​ ​ചെ​യ്തും​ ​കോ​ഴ്സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

എം.​എ.​യൂ​സ​ഫ​ലി​ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​ജീ​വ​കാ​രു​ണ്യ​ ​പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മി​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​അ​ന്താ​രാ​ഷ്ട്ര​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ക​നു​ള്ള​ ​പ്ര​ഥ​മ​ ​പു​ര​സ്കാ​രം​ ​ഡോ.​എം.​എ.​യൂ​സ​ഫ​ലി​ക്ക്.​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​ ​മി​ത്ര​നി​കേ​ത​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​സം​ഗ​മ​ത്തി​ൽ​ ​ജൂ​ൺ​ 9​ന് ​രാ​വി​ലെ​ 10​ന് ​മ​ന്ത്രി​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പു​ര​സ്കാ​രം​ ​ന​ൽ​കും.​ ​ഹ​രി​പ്പാ​ട് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​അ​മ്പാ​മോ​ഹ​ൻ,​ജ​സീ​ന്ത​ ​മോ​റി​സ്,​ശം​ഖു​മു​ഖം​ ​അ​ജി​ത്,​ഗോ​പ​കു​മാ​‌​ർ​ ​മാ​തൃ​ക,​സീ​ന​ത്ത് ​ഹ​സ്സ​ൻ​ ​എ​ന്നി​വ​രെ​യും​ 90​ ​വ​യ​സ്സി​നു​മേ​ൽ​ ​പ്രാ​യ​മാ​യ​ ​ഗാ​ന്ധി​യ​ന്മാ​രെ​യും​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ക്കു​മെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​അ​ശോ​ക​ൻ​ ​നാ​ടാ​ല​യി​ൽ​ ​പ​റ​ഞ്ഞു.​ ​ആ​ൾ​സെ​യി​ന്റ്സ് ​അ​നി​ൽ,​പാ​ദു​വ​ ​വി​ൻ​സ​ന്റ് ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement