20 ഇന ചെക്ക് ലിസ്റ്റുമായി സ്കൂളുകൾക്കും പരീക്ഷ!

Thursday 23 May 2024 11:22 PM IST

കൊല്ലം: സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കാൻ 20 ഇന ചെക്ക് ലിസ്റ്റുമായി ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അധികൃതരും അടക്കമുള്ള ജനപ്രതിനിധികൾ ജൂൺ 1ന് മുമ്പ് സ്കൂളുകൾ സന്ദർശിച്ച് ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സൗകര്യങ്ങളും സുരക്ഷയും ഉണ്ടോയെന്ന് ഉറപ്പാക്കും. അദ്ധ്യയന വർഷാരംഭം കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

പുതുതായി ഏർപ്പെടുത്തേണ്ട സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച് പരിശോധനാ സംഘം ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. ജില്ലാതല സ്കൂൾ പ്രവേശനോത്സവം കുമ്മിൾ ജി.എച്ച്.എസ്.എസിൽ നടക്കും. സബ് ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല എ.ഇ.ഒമാർക്കാണ്. എസ്.എസ്.കെ അധികൃതർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡ‌റി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അദ്ധ്യയനവർഷാരംഭ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സബ് ജില്ലാ തലത്തിൽ എം.എൽ.എമാരെ അടക്കം പങ്കെടുപ്പിച്ച് യോഗം ചേരും.

സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്

1. കെട്ടിടങ്ങളുടെ സുരക്ഷ

2. അറ്റകുറ്റപ്പണികളുടെ പുരോഗതി

3. പരിസര ശുചീകരണം

4. കുടിവെള്ള ടാങ്ക് ശുചീകരണം

5. കുടിവെള്ള സാമ്പിൾ പരിശോധന

6. പാഠപുസ്തക, യൂണിഫോം വിതരണം

7. ലഹരി വില്പന തടയാനുള്ള പ്രവർത്തനം

8. ഇഴജന്തുക്കൾ കയറിയിരിക്കാൻ ഇടയുള്ള മാളങ്ങൾ, കുഴികൾ

9. അപകടാവസ്ഥയിലുള്ള മരങ്ങൾ

10. താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകൾ, മറ്റ് കേബിളുകൾ

Advertisement
Advertisement