ഡിവൈൻ ലാ കോളേജിൽ പഞ്ചവത്സര എൽഎൽബി പ്രവേശനം

Friday 24 May 2024 12:29 AM IST

കൊല്ലം: കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനും ബാർ കൗൺസിലിന്റെ അംഗീകാരവുമുള്ള പത്തനാപുരത്തെ ഡിവൈൻ ലാ കോളജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ/ ബീകോം, എൽ.എൽ.ബി കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോം എല്ലാ പ്രവർത്തി ദിവസങ്ങളിലും കോളേജ് ഓഫീസിൽ നിന്നും വാങ്ങാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3. പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഡൊണേഷൻ ഇല്ലാതെ സർക്കാരിന്റെ മെറിറ്റ് ഫീസിൽ പഠിക്കാൻ അവസരം ലഭിക്കും. പരീക്ഷയുടെ സിലബസും മറ്റു വിശദാംശങ്ങളും www.divinelawcollege.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0475 2982977, 8075300355.

Advertisement
Advertisement