നേത്ര പരിശോധന ക്യാമ്പ്

Friday 24 May 2024 1:45 AM IST

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും അരികെ എസ്‌.ഐ.പി യൂണിറ്റും ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയനും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ എം.എൻ. മുഹമ്മദ് കോയ നിർവഹിച്ചു. കോളേജ് സെക്രട്ടറി ഹമീദ് എൻ കൊക്കൂർ അദ്ധ്യക്ഷത വഹിച്ചു, അഹല്യ ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ജഹീർ പൊന്നാനി, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബൈജു, സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ നുസൈബ നദ് റാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.അബ്ദുൽ റഹ്മാൻ, ആർ.എസ്. മുഹമ്മദ് അജ്മൽ , സിബിൽ മാങ്കുളം എന്നിവർ പ്രസംഗിച്ചു

Advertisement
Advertisement