ഉണ്ണിയുടെ കുടുംബത്തിന് വീടൊരുക്കാൻ ജനകീയ കൂട്ടായ്മ

Friday 24 May 2024 1:46 AM IST
വീട് നിർമ്മിക്കും

താനൂർ:കെ.വി. ഉണ്ണിയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുക്കാൻ ജനകീയ കൂട്ടായ്മ രൂപികരിച്ചു. വട്ടത്താണിയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന ഉണ്ണിയുടെ കുടുംബത്തിന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ ജില്ലാ കമ്മിറ്റിയാണ് വീട് നിർമ്മിച്ച് നൽകുക. ഇതിനായി വട്ടത്താണി സി.കെ.കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗം താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. എ.എ.ഡബ്ല്യു.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ.കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പരിശീലന ബോർഡ് ചെയർമാൻ എം. മുഹമ്മദ് ഷാ പദ്ധതി വിശദികരിച്ചു. പദ്ധതിക്കായി 101 അംഗ കമ്മിറ്റി രൂപികരിച്ചു.

Advertisement
Advertisement