അനധികൃത സ്വത്ത് സമ്പാദനം: സിഡ്‌കോ മുൻ മാനേജർക്ക് മൂന്നുവർഷം തടവ്

Friday 24 May 2024 2:01 AM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്‌കോ മുൻ സെയിൽസ് മാനേജരും ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയെ മൂന്നുവർഷം കഠിനതടവിനും 29 ലക്ഷം രൂപ പിഴയ്ക്കും പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ പതിനെട്ട് മാസം അധികതടവ് അനുഭവിക്കണം.

സിഡ്‌കോ സെയിൽസ് എംപോറിയം മാനേജരായിരുന്ന 2005-08 കാലയളവിൽചന്ദ്രമതി 25 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത്ത് ഹാജരായി.

Advertisement
Advertisement