കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിര നിർമ്മാണം വേഗത്തിലാക്കും

Friday 24 May 2024 2:05 AM IST
ഇന്ദിരാഭവനിൽ ചേർന്ന ഡി.സി.സി അദ്ധ്യക്ഷൻമാരുടെ യോഗത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ സംസാരിക്കുന്നു.

തിരുവനന്തപുരം: കെ.കരുണാകരൻ സ്മാരക ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാൻ കെ.പി.സി.സി. ഇതിനായി ഓരോ ജില്ലയിൽ നിന്നും 50 ലക്ഷം രൂപ വീതം
ജൂലായ് 15നകം സമാഹരിക്കാൻ ഡി.സി.സി പ്രസിഡന്റുമാർക്ക് നിർദേശം നൽകി. ജൂലായ് 5ന് മുമ്പ് നിർമ്മാണം ആരംഭിക്കും..

നിലവിൽ സമാഹരിച്ച ഒന്നരക്കോടി രൂപ സംബന്ധിച്ച അവലോകനവും നടന്നു. ഫണ്ട് സമാഹരണത്തിനായി ഫൗണ്ടേഷന്റെ ചെയർമാനായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും, വർക്കിംഗ് ചെയർമാൻ കെ.മുരളീധരനും ജില്ലകൾ സന്ദർശിക്കും. 35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാർട്ടി വിട്ട പദ്മജയ്ക്ക് പകരം പുതിയ ട്രഷററെ കണ്ടെത്തും. കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ കെ.കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹികളായ എൻ.പീതാംബരക്കുറുപ്പ്, കെ.പി.കുഞ്ഞിക്കണ്ണൻ, ഇബ്രാംഹികുട്ടി കല്ലാർ, ശരത് ചന്ദ്രപ്രസാദ്, ഇ എം ആഗസ്തി, റ്റി.വി.ചന്ദ്രമോഹൻ, എം.ലിജു എന്നിവർക്ക് പുറമേ ഡി.സി.സി അദ്ധ്യക്ഷൻമാരും പങ്കെടുത്തു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച് പഞ്ചായത്ത്- മുൻസിപ്പാലിറ്റി - കോർപ്പറേഷൻ തലത്തിൽ . വിവരശേഖരണത്തിന് പ്രത്യേക സമിതികളെ ചുമതലപ്പെടുത്തും. തുടർ ചർച്ചകൾക്കായി രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെ.പി.സി.സി ഭാരവാഹികളുടെയും യോഗം ഉടൻ ചേരും.

ഡി.സി.സി തലത്തിൽ പുന:സംഘടന വേണമെന്ന ആവശ്യവും യോഗത്തിലുയർന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോട്ടയം, പാലക്കാട്, കോഴിക്കോട് തുർങ്ങിയ ഡി.സി.സി അദ്ധ്യക്ഷൻമാരാണ് ഈ ആവശ്യമുയർത്തിയത്. വിഷയം കെ.പി.സി.സി ഭാരാവാഹി യോഗത്തിൽ ചർച്ച ചെയ്യും..

Advertisement
Advertisement